വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
പദ്ധതിയുടെ കൺസഷൻ കരാറിലെ വ്യവസ്ഥകൾ അദാനി ഗ്രൂപ്പ് ലംഘിച്ചതിനെ ലാഘവത്തോടെ കാണരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കരാർ ലംഘനം നടന്ന സാഹചര്യത്തിൽ സർക്കാർ പുലർത്തുന്ന മൗനം അതീവ ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഓഹരിക്കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലഭിക്കുന്ന ലാഭവിഹിതത്തിൽ സർക്കാരിനും അവകാശമുണ്ടോയെന്ന കാര്യം പരിശോധിക്കപ്പെടണം. ഈ വിഷയത്തിൽ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാകണം.
ആശങ്കയുയർത്തുന്ന ഇത്തരം കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകളിൽ ഉയർന്നുവന്ന നിരീക്ഷണങ്ങളെ സിപിഐഎം തള്ളി രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

