ആലപ്പുഴ ∙ എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ അമിതമായി പണം എടുക്കുന്നത് എന്തിനെന്ന് അന്വേഷിച്ചിറങ്ങിയ അമ്മ നിരോധിത പുകയില ഉൽപന്നങ്ങൾ മകന് വിൽക്കുന്നയാളെ കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവുകാട് അച്ചാപ്പു മൻസിലിൽ ഷിജു (49) ആണ് അറസ്റ്റിലായത്. അമ്മയുടെ ബാഗിൽ നിന്നു മകൻ അമിതമായി പണം എടുക്കുന്നത് എന്തിനെന്ന് അന്വേഷിച്ചിറങ്ങിയ അമ്മ നിരോധിത പുകയില ഉൽപന്നങ്ങൾ മകന് വിൽക്കുന്നയാളെ കണ്ടെത്തി.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവുകാട് അച്ചാപ്പു മൻസിലിൽ ഷിജുവാണ് (49) അറസ്റ്റിലായത്.
അമ്മയുടെ ബാഗിൽ നിന്നു മകൻ കൂടുതൽ പണം എടുക്കുന്നെന്നു മനസ്സിലായതിനെ തുടർന്ന് അമ്മ അന്വേഷണത്തിലായിരുന്നു.
മകന്റെ കിടപ്പു മുറിയുടെ കുളിമുറിയിലെ ടോയ്ലറ്റ് ഫ്ലഷ് പരിശോധിച്ചപ്പോൾ നിരോധിത പുകയില ഉൽപന്നം കണ്ടെത്തി. ഇക്കാര്യം മകനെ അറിയിച്ചില്ല.
തുടർന്നു സ്കൂളിലേക്ക് പോയ മകന്റെ പിന്നാലെ അവനറിയാതെ അമ്മയും പോയി. സ്കൂളിനു സമീപമെത്തിയപ്പോൾ അവിടെയുള്ള കടയിൽ നിന്നു മകൻ പുകയില ഉൽപന്നം വാങ്ങുന്നത് കണ്ടു.
ഈ വിവരം അമ്മ സ്കൂൾ അധ്യാപികയെ അറിയിച്ചു. തുടർന്നു സ്കൂൾ അധികൃതർ പൊലീസിൽ അറിയിച്ചതോടെ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ ഷിജുവിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി കള്ളുഷാപ്പിനു സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ പരിശോധന നടത്തിയപ്പോൾ വിൽപനയ്ക്കു രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിനു മുൻപും പല തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിൽപന പുനരാരംഭിച്ചപ്പോഴാണ് ഇപ്പോൾ പിടിയിലായത്. സ്റ്റേഷൻ ഹൗസ് ഓഫിസർ വി.എസ്.വിനീഷിന്റെ ചുമതലയിൽ എസ്ഐ നവീൻ ജോർജ് ഡേവിഡ്, സിപിഒമാരായ ജി.അരുൺ, ഡാരിൽ നെൽസൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

