സംസ്ഥാനത്ത് **ജൂൺ** മാസത്തേക്കുള്ള റേഷൻ വിതരണക്രമം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നു. വെള്ള റേഷൻ കാർഡുടമകൾക്ക് ഈ മാസവും 4 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാകും.
കഴിഞ്ഞ മാസങ്ങളിൽ തുടർന്നുവന്ന അതേ അളവ് തന്നെയാണ് ഈ മാസവും നിലനിർത്തിയിരിക്കുന്നത്. നീല കാർഡ് ഉടമകൾക്ക് മുൻഗണനാക്രമത്തിൽ ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരി 4 രൂപ നിരക്കിൽ ലഭിക്കും.
വെള്ള, നീല കാർഡുകൾ കൈവശമുള്ളവർക്ക് അതത് താലൂക്കുകളിലെ സ്റ്റോക്ക് ലഭ്യതയുടെ അടിസ്ഥാനത്തിൽ 4 കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും ലഭ്യമാക്കുന്നതാണ്.
മണ്ണെണ്ണ വിതരണം സംബന്ധിച്ചുള്ള ക്രമീകരണങ്ങളും ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസ കാലയളവിൽ വൈദ്യുതി സൗകര്യമുള്ള വീടുകളിൽ മഞ്ഞ കാർഡുകാർക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അര ലീറ്റർ വീതവും മണ്ണെണ്ണ ലഭിക്കും.
എന്നാൽ വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് ആകെ 6 ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്യും. റേഷൻ കടകളിലെ സ്റ്റോക്ക് ക്രമീകരണ നടപടികൾക്കായി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

