കൊച്ചി ∙ ഇങ്ങനെയൊക്കെ നടന്നാ മതിയോ? പോരാ എന്ന് വൈറ്റില ജംക്ഷനിൽ കാൽനടയായി സഞ്ചരിക്കുന്നവർക്കെല്ലാം അറിയാം. എങ്കിലും ഇങ്ങനെ നടക്കാനേ ഇവിടെ നിർവാഹമുള്ളൂ.
ജംക്ഷനിൽ നിന്നു കടവന്ത്രയ്ക്കു പോകുന്ന വഴിയിലെ നടപ്പാതയിൽ സൂചനാ ബോർഡും കേബിൾ വയറുകളെല്ലാം ചേർന്ന് മാസങ്ങളായി കാൽനടയാത്രക്കാർക്കു മുന്നിൽ വലിയൊരു തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. അതിനെ മറികടക്കണമെങ്കിൽ തിരക്കുള്ള റോഡിലിറങ്ങി നടക്കണം.
വൈറ്റില ജംക്ഷന്റെ പലഭാഗങ്ങളിലും അവസ്ഥ ഇതുതന്നെ.ഇടപ്പള്ളി ഭാഗത്തേക്കും ഹബ്ബിലേക്കും ആലപ്പുഴ ഭാഗത്തേക്കും വാഹനങ്ങൾ തിരിയുന്നിടത്താണ് ഫുട്പാത്തില്ലാത്തതുകൊണ്ട് ആളുകൾക്ക് റോഡിലിറങ്ങി നടക്കേണ്ടി വരുന്നത്.
വാഹനങ്ങളുടെ തിരക്കേറുന്ന സമയങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ സഞ്ചരിക്കുന്നത് വലിയ രീതിയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നു.
വൈറ്റില ജംക്ഷന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിൽ കാൽനടയാത്രക്കാർക്കു സാഹസിക യാത്ര നടത്തേണ്ടി വരുന്നുണ്ട്. റോഡ് മുറിച്ചു കടക്കാൻ കഴിയാതെ സിഗ്നൽ നോക്കി ക്ഷമകെട്ട് വാഹനനിരയുടെ മുന്നിൽ പെട്ടുപോകുന്നതും ഒടുവിൽ അതിസാഹസികമായി റോഡ് മുറിച്ചുകടക്കുന്നതും വാഹനങ്ങൾക്കു സഡൻ ബ്രേക്കിടേണ്ടി വരുന്നതും ഇവിടെ പതിവുകാഴ്ചയാണ്.
അപൂർണമായ ഫുട്പാത്തുകളും പലയിടത്തായി സീബ്രാ ലൈൻ ക്രോസിങ്ങുകളുടെ അഭാവവുമാണ് വൈറ്റില ജംക്ഷനിലെ കാൽനടയാത്ര ദുരിതപൂർണമാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

