തൃശൂർ ∙ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ.സുധാകരന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു.
കർഷക പെൻഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണ്.
ബാർ മുതലാളിമാരിൽ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്തത്. നാമനിർദേശ പത്രികയിൽ സ്വത്തുവിവരം മറച്ചു വച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകും.
വീട്ടിൽ പോയി ചോദിക്ക് എന്നു പറയുന്ന പാർട്ടിയല്ലെന്നും കോൺഗ്രസ് ആർക്കും അഭിപ്രായം പറയാൻ പറ്റുന്ന പാർട്ടിയാണെന്നും വേണുഗോപാൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

