സ്മാർട്ട്ഫോണുകളിലെ നിർണ്ണായകമായ ഫോട്ടോകളും പ്രോജക്റ്റ് ഫയലുകളും അബദ്ധത്തിൽ നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഫോൺ ബാക്കപ്പ് സംവിധാനങ്ങൾ നൽകുന്നത്.
ഈ ബാക്കപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് ഗൂഗിൾ. മെസ്സേജിംഗ് ബാക്കപ്പിലെ പുതിയ മാറ്റങ്ങൾ
ഗൂഗിൾ പ്ലേ സർവീസസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ വേർഷൻ 26.25-ലൂടെയാണ് മെസ്സേജ് ബാക്കപ്പിൽ നിർണ്ണായക മാറ്റങ്ങൾ വരുന്നത്.
മുൻപ് എസ്എംഎസ്, എംഎംഎസ്, ആർസിഎസ് മെസ്സേജുകൾ പൂർണ്ണമായും ഓട്ടോമാറ്റിക്കായാണ് ബാക്കപ്പ് ചെയ്തിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഇവ ബാക്കപ്പ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഉപയോക്താവിന് ലഭിക്കുന്നു.
എസ്എംഎസ് ആൻഡ് എംഎംഎസ് മെസ്സേജസ് എന്ന ലേബലിൽ ലഭിക്കുന്ന ടോഗിൾ ഓപ്ഷൻ ഉപയോഗിച്ച് ഈ സേവനം നിയന്ത്രിക്കാം. ആർസിഎസ് മെസ്സേജുകൾ എംഎംഎസ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭൂരിഭാഗം ആൻഡ്രോയിഡ് ഫോണുകളിലും Settings > Accounts and backup > Google Backup > Other device data എന്ന ക്രമത്തിൽ ഈ സൗകര്യം ലഭ്യമാകും. ഡോക്യുമെന്റുകൾ ബാക്കപ്പ് ചെയ്യാം
ഉപയോക്താക്കളുടെ ഫോണിലുള്ള പ്രധാന രേഖകൾ സൂക്ഷിക്കാൻ പുതിയ സംവിധാനം നിലവിൽ വരുന്നു.
.DOC, .PPT, .XLS, .PDF തുടങ്ങിയ വിവിധ ഫയൽ ഫോർമാറ്റുകൾ ഇനി ബാക്കപ്പ് ചെയ്യാൻ സാധിക്കും. നിശ്ചിത സമയക്രമത്തിൽ നടക്കുന്ന ബാക്കപ്പിന് പുറമെ, ഉപയോക്താക്കൾക്ക് ആവശ്യാനുസരണം മാനുവലായും ഫയലുകൾ ബാക്കപ്പ് ചെയ്യാവുന്നതാണ്.
ഗൂഗിൾ ഡ്രൈവിൽ അതത് ഡിവൈസിന്റെ പേരിൽ നിർമ്മിക്കുന്ന ഫോൾഡറിലാകും ഈ ഫയലുകൾ സുരക്ഷിതമായിരിക്കുക. ബാക്കപ്പ് എന്നാൽ സിങ്കിംഗ് (Syncing) അല്ലെന്നും, ഡൗൺലോഡ് ചെയ്ത ഫയലിന്റെ മറ്റൊരു പകർപ്പാണ് ബാക്കപ്പിൽ ഉണ്ടാവുകയെന്നും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗൂഗിളിന്റെ സ്റ്റോറേജ് പോളിസിയിൽ അടുത്തിടെ വന്ന മാറ്റങ്ങൾ ബാക്കപ്പ് വിവരങ്ങളെയും ബാധിക്കും.
നിലവിൽ 5ജിബി സൗജന്യ സ്റ്റോറേജാണ് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ബാക്കപ്പുകൾ ഈ സ്റ്റോറേജ് പരിധിയിൽ ഉൾപ്പെടുന്നതിനാൽ, പ്രധാനപ്പെട്ട
ഫയലുകൾ ബാക്കപ്പ് ചെയ്യുമ്പോൾ ലഭ്യമായ സ്റ്റോറേജ് സ്പേസ് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

