രാജകുമാരി ∙ കയ്യേറ്റ മാഫിയ മലയിറങ്ങിയപ്പോൾ ചൊക്രമുടിയുടെ നീർച്ചോലകളും പുൽമേടുകളും കയ്യടക്കി വരയാടുകൾ. തദ്ദേശവാസികളുടെ കന്നുകാലികളോടാെപ്പമാണ് വരയാട്ടിന്റെ കൂട്ടങ്ങളും ചാെക്രമുടിയിൽ മേഞ്ഞുനടക്കുന്നത്.
വരയാടുകൾ കൂടാതെ രാജമലയിലേതിന് സമാനമായി നീലക്കുറിഞ്ഞി ചെടികളും കാട്ടാന, കാട്ടുപോത്ത്, കുരങ്ങുകൾ അപൂർവയിനം പക്ഷികൾ എന്നിവയും ചാെക്രമുടിയുടെ ജൈവ വൈവിധ്യത്തിന് നിറം പകരുന്നു. 2024 ഓഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ ചാെക്രമുടിയിലെ ഭൂമി കയ്യേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്.
അടിമാലി സ്വദേശി ചാെക്രമുടിയിൽ 14 ഏക്കർ 69 സെന്റ് ഭൂമി ചെന്നൈ സ്വദേശികളിൽനിന്നു വിലയ്ക്കു വാങ്ങിയ ശേഷം ഇവിടേക്ക് റോഡ് നിർമിച്ച് അറുപതോളം പേർക്കായി മുറിച്ചു വിൽക്കാൻ ശ്രമം നടത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചു. ചാെക്രമുടിയിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്നതായി കണ്ടെത്തുകയും 4 റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
ചട്ടം ലംഘിച്ചും വ്യാജ രേഖകൾ ചമച്ചും പുറമ്പോക്ക് ഭൂമിക്ക് പട്ടയം നേടിയെന്ന് കണ്ടെത്തിയതോടെയാണ് 2025 മാർച്ചിൽ ചാെക്രമുടിയിലെ 13 ഏക്കർ 79 സെന്റ് ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ ഏറ്റെടുത്തത്.
4 പട്ടയ ഉടമകൾ ചെന്നൈ സ്വദേശിയായ വ്യവസായിക്കും മകനും കൈമാറിയ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. 2025 ഓഗസ്റ്റിൽ ചാെക്രമുടിയുടെ താഴ്വാരത്ത് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച സ്വകാര്യ റിസോർട്ട് സ്ഥിതി ചെയ്തിരുന്ന 1.05 ഏക്കർ ഭൂമിയുടെ പട്ടയവും സർക്കാർ റദ്ദാക്കി.
അതിന് ശേഷം ചാെക്രമുടിയിലേക്ക് ആളുകൾ എത്താതായതോടെയാണ് വരയാട് ഉൾപ്പെടെയുള്ള വന്യജീവികൾ ഇവിടെ സ്വതന്ത്രമായി വിഹരിക്കാൻ തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

