കണ്ണപുരം ∙ കാറിലെത്തിയ സംഘം പട്ടാപ്പകൽ ചെറുകുന്നിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇരിണാവ് പയ്യട്ടം സ്വദേശി ദീപക്കിനെ (39) ആണു വെള്ളി ഉച്ചയ്ക്കു 12.30ന് ചെറുകുന്ന് കെവിആർ ബിൽഡിങ്ങിന് സമീപത്തെ ചായക്കടയിൽനിന്നു തട്ടിക്കൊണ്ടുപോയത്.
2 കാറുകളിലെത്തിയ പതിനഞ്ചോളം പേരാണു കാറിൽക്കയറ്റി കണ്ണൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞതെന്നും വൈകിട്ടോടെ സുഹൃത്ത് ടി.വി.അരുൺ കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണു തട്ടിക്കൊണ്ടുപോയതെന്നാണു വിവരം.
ഇരുവാഹനങ്ങളുടെയും റജിസ്ട്രേഷൻ നമ്പർ ലഭിച്ചു.
പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

