പാലക്കാട് ∙ സ്പെഷൽ ട്രെയിനായി ആരംഭിച്ച കോഴിക്കോട് – പാലക്കാട് പാസഞ്ചർ എക്സ്പ്രസ് ട്രെയിൻ (16610) 17 മുതൽ മംഗളൂരു – പാലക്കാട് ആക്കി മാറ്റി സ്ഥിരം സർവീസാക്കി. എന്നാൽ, പാലക്കാട്ടു നിന്നുള്ള മടക്കയാത്ര (16611) കണ്ണൂരിൽ അവസാനിക്കും.
പാലക്കാട് – മംഗളൂരു റൂട്ടിൽ ഒരു പാസഞ്ചർ ട്രെയിൻ കൂടി ലഭിക്കുന്നതു സാധാരണ യാത്രക്കാർക്കു വലിയ ആശ്വാസമാണ്. പാലക്കാട് –കോഴിക്കോട് റൂട്ടിൽ വർഷങ്ങളായി അഞ്ചു മണിക്കൂർ ട്രെയിനില്ലാത്തതു സംബന്ധിച്ചു ‘മലയാള മനോരമ’ നിരന്തരം വാർത്തകൾ നൽകിയതിനെത്തുടർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എംപിമാരും യാത്രക്കാരുടെ സംഘടനകളും നടപടിക്കായി രംഗത്തെത്തിയിരുന്നു.
തുടർന്ന് എട്ടു മാസം മുൻപാണു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.
പുതിയ തീരുമാനമനുസരിച്ചു രാവിലെ 5.15നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ട്രെയിൻ 10.07നു കോഴിക്കോട്ടെത്തും. ഫറോക്ക് (10.25), പരപ്പനങ്ങാടി (10.41), താനൂർ (10.50), തിരൂർ (10.59), കുറ്റിപ്പുറം (11.12), പട്ടാമ്പി (11.31), ഷൊർണൂർ ജംക്ഷൻ (11.47), ഒറ്റപ്പാലം (12.08).
പാലക്കാട് ജംക്ഷൻ (1.05). ഉച്ചയ്ക്ക് 1.50നു പാലക്കാട്ടു നിന്നു തിരിച്ച് ഒറ്റപ്പാലം (2.15), ഷൊർണൂർ ജംക്ഷൻ (2.55), പട്ടാമ്പി (3.14), കുറ്റിപ്പുറം (3.33), തിരൂർ (4.05), താനൂർ (4.16), പരപ്പനങ്ങാടി (4.24), ഫറോക്ക് (4.41), കോഴിക്കോട് (5.25), കൊയിലാണ്ടി (5.54), പയ്യോളി (6.05), വടകര (6.13), മാഹി (6.27), തലശ്ശേരി (6.41), കണ്ണൂർ (7.30) എന്നിങ്ങനെയാണു സ്റ്റോപ്പുകളിലെ സമയമെങ്കിലും ചില ക്രമീകരണം വരുത്തുമെന്ന് അധികൃതർ പറഞ്ഞു.
സ്വാഗതം ചെയ്തു
സ്പെഷൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തിയ നടപടി മലബാർ റെയിൽവേ യൂസേഴ്സ് ഫോറം സ്വാഗതം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

