മണർകാട്∙ സെന്റ് മേരിസ് കോളജിൽ രസതന്ത്ര വിഭാഗത്തിന്റെയും ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന മണ്ണ്–ജല പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. കുടിവെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാരം കൃത്യമായി അളക്കാൻ സഹായിക്കുന്ന വിപുലമായ പരാമീറ്ററുകളാണ് സോയിൽ ആൻഡ് വാട്ടർ ടെസ്റ്റിങ് ലാബിൽ ഒരുക്കിയിരിക്കുന്നത്.
യോഗത്തിന് കോളജ് മാനേജർ.
റവ. ഫാ.
സനോജ് കുര്യൻ കരോട്ടെ കുറ്റ് അധ്യക്ഷനായ ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. സനീജു.എം.സാലു സ്വാഗതം ആശംസിച്ചു.
മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റി സ്കറിയാച്ചൻ പള്ളത്ത്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് എന്നിവർ വിജയാശംസകൾ നേർന്നു. ആദ്യ സാമ്പിൾ രസതന്ത്രം വിഭാഗം മേധാവി ഷോളി ക്ലെയർ ജോർജ്ജും, അധ്യാപകനായ ടോണി ഫ്രാൻസിസും ഏറ്റുവാങ്ങി.
കോളജ് സെക്രട്ടറി ബെന്നി.ടി.ചെറിയാൻ ഉദ്ഘാടന യോഗത്തിന് കൃതജ്ഞ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

