മട്ടന്നൂർ∙ യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിച്ചില്ല. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുടങ്ങിയത് 14 രാജ്യാന്തര സർവീസുകൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– മസ്കത്ത് റൂട്ടിൽ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമ, അബുദാബി, ദുബായ്, ദോബ, ഷാർജ, റിയാദ് റൂട്ടിലും ഇൻഡിഗോയുടെ അബുദാബി, ദോഹ, ഫുജൈറ റൂട്ടിലുമാണ് ഇന്നലെ സർവീസ് മുടങ്ങിയത്.
സർവീസ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിളിച്ച് അന്വേഷിക്കണമെന്നും കിയാൽ അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

