ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെത്തിച്ചു. പ്രത്യേക എയർ ആംബുലൻസിലാണ് നടിയെ മുംബൈയിൽ എത്തിച്ചത്.
വിമാനത്താവളത്തിൽ എത്തിച്ച ഉടൻതന്നെ നടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉടൻതന്നെ നടിക്ക് ആവശ്യമായ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്. ബാലിയിലെ ചിത്രീകരണം പൂർത്തിയായ ശേഷം ഇവർ വിനോദസഞ്ചാരത്തിനായി താമസം നീട്ടുകയായിരുന്നു.
ഈ സമയത്താണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. അപകടത്തിൽ നടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം ബാലിയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മുംബൈയിലേക്ക് മാറ്റുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽനിന്ന് നടിയെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ബാലിയിൽ വെച്ച് നടിക്ക് എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗികമായി വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

