കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, അത്യാവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസിന്റെ കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ 19 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

