കോട്ടയം∙ കേരളം കണ്ട ആദ്യ പൊതു ചിന്തകനും സാമൂഹിക ശാസ്തജ്ഞനുമായിരുന്നു ശ്രീനാരായണ ഗുരുവെന്ന് കേരള മ്യൂസിയത്തിലെ ജീയോജിത് ജനൽ സീരീസ് പ്രഭാഷണത്തിൽ ചരിത്രകാരൻ ഡോ.സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
‘പത്തൊൻപതാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥ കേരളത്തിലെ കീഴാള ജനവിഭാഗങ്ങളിൽ അടിച്ചേൽപ്പിച്ച ഭയത്തിന്റെ വൈകാരിക ചുറ്റുപാടിനെ ശ്രീനാരായണ ഗുരു തന്റെ ദാർശനികവും സാമൂഹികവുമായ ഇടപെടലുകളിലൂടെയാണ് മറികടന്നത്.
അറിവും ആത്മീയതയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കൂട്ടായ ഭയത്തെയും അപകർഷതാബോധത്തെയും ഇല്ലാതാക്കി. ജാതിക്കും അന്ധവിശ്വാസങ്ങൾക്കും പകരം മാനവികത, തുല്യത, യുക്തിചിന്ത എന്നിവയിലൂന്നിയ ഒരു ‘പുതിയ മാനവിക ഭരണഘടന’ അദ്ദേഹം കേരളത്തിനായി മുന്നോട്ടുവച്ചു.
ഈ വലിയ സാമൂഹിക മാറ്റത്തിന്റെ തുടക്കമായിരുന്നു 1888 ൽ അദ്ദേഹം നിർവഹിച്ച അരുവിപ്പുറം പ്രതിഷ്ഠ. അത് കേവലം ഒരു ശിവലിംഗത്തിന്റെ പ്രതിഷ്ഠയായിരുന്നില്ല, മറിച്ച് ഭയത്തിൽ നിന്നും മോചിതമായ ‘ആധുനിക കേരളത്തിന്റെ’ തന്നെ പ്രതിഷ്ഠയായിരുന്നു’, ഡോ.സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു.
മ്യൂസിയം ഡയറക്ടർ അദിതി സഖറിയാ, ഡോ.
രശ്മി ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചിയിലെ പ്രശസ്ത കേരള മ്യൂസിയത്തിലാണ് ജനൽ പ്രഭാഷണ പരമ്പര നടന്നത്.
നേരത്തെ, പ്രഫ. ആദിത്യ മുഖർജി, പ്രഫ.
ദിലീപ് മേനോൻ, പ്രഫ. മഹേഷ് രംഗരാജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

