കുമരകം ∙ മുഹമ്മ– കുമരകം ജലപാതയിലെ ബോയകൾ കെട്ട് പൊട്ടിച്ചിട്ട് നാളുകളേറെയായിട്ടും പിടിച്ചു കെട്ടാൻ ജലഗതാഗത വകുപ്പിനു കഴിഞ്ഞിട്ടില്ല. 8 കിലോമീറ്ററിലേറെ നീളമുള്ള ജലപാതയ്ക്കിരുവശവും ബോട്ടുകൾക്കു പോകുന്നതിനു വേണ്ടിയാണു 18 ലക്ഷം രൂപ ചെലവഴിച്ച് സിഗ്നൽ ഘടിപ്പിച്ച 7 ബോയകൾ സ്ഥാപിച്ചത്.
പകലും രാത്രിയും ജലപാത മനസ്സിലാക്കി ബോട്ടുകൾക്ക് പോകുന്നതിനു ഇത് സഹായകരമായിരുന്നു. കായലിനടിയിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് അതിൽ ബന്ധിച്ചാണു ബോയകൾ വെള്ളത്തിനു മീതെ ഇട്ടിരുന്നത്.
കാലക്രമേണ കെട്ട് പൊട്ടി ബോയകൾ ഓരോന്നായി ഒഴുകുകയായിരുന്നു.
കായലിന്റെ കുമരകം ഭാഗത്ത് ചില ബോയകൾ കെട്ടി പൊട്ടി എത്തിയിരുന്നു. മുഹമ്മ ഭാഗത്തേക്കും ഒഴുകിപ്പോയി.
ഇവയിൽ ചിലത് ഇപ്പോൾ മുഹമ്മ ഭാഗത്ത് കിടപ്പുണ്ട്. ബോയകൾ ഇല്ലാത്തതുമൂലം ബോട്ടുകൾ ജലപാത വിട്ട് സഞ്ചരിച്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമായേക്കും.
കായലിൽ കുറ്റിയുള്ള പല സ്ഥലങ്ങളും ഉണ്ട്. ദിശ മാറി ബോട്ട് സഞ്ചരിച്ചാൽ ഇതിൽ ഇടിച്ച് അപകടം സംഭവിച്ചേക്കാം.
കായലിൽ പ്രതികൂല കാലാവസ്ഥയിൽ ബോയകൾ ഇല്ലാതെ വരുന്നത് ബോട്ടിന്റെ യാത്രയ്ക്ക് ബുദ്ധിമുട്ടാകും. ബോയകൾ പുനഃസ്ഥാപിക്കണമെന്ന് ബോട്ടിലെ സ്രാങ്ക് അസോസിയേഷൻ പല തവണ ജലഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

