റാന്നി പെരുനാട് ∙ ശബരിമല പാതയിൽ ഭീതി വിതച്ചു ഒറ്റയാൻ വിളയാട്ടം. മണ്ണാറക്കുളഞ്ഞി-പമ്പ പാതയിലാണ് യാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണി ഉയർത്തി ഒറ്റയാൻ വിഹരിക്കുന്നത്.
കണമലയിൽ ഗൃഹനാഥനെയും കട്ടിക്കല്ലിൽ വനം വാച്ചറെയും കൊന്ന ചില്ലിക്കൊമ്പൻ എന്ന കാട്ടാനയാണിതെന്ന് യാത്രക്കാരും സമീപവാസികളും പറയുന്നു. കഴിഞ്ഞ ദിവസം നിലയ്ക്കൽ ദേവസ്വത്തിന്റെ ഗോശാലയിലെ കിടാരിയെ കൊന്നതും ഈ ആനയാണത്രേ.
പ്ലാപ്പള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനു നേരെ കാട്ടാന ഓടിയടുത്തിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ കമ്പകത്തുംവളവിനു സമീപം വാഹനങ്ങൾക്കു വഴി മുടക്കിയായി ആന നിലകൊണ്ടിരുന്നു. പിന്നീട് വനത്തിലേക്കു കയറിപ്പോയി.
ഇതിനു ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

