പുനലൂർ നഗരത്തിൽ നടന്ന പ്രതിഷേധ സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലേഖ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പുനലൂരിൽ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ശേഷമുള്ള പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
“ഡൽഹി സമരം താണ്ഡവമാണെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. താണ്ഡവം എന്നു പറയുന്നതു വേറെ ലെവലിലുള്ളതാണ്.
പ്ലാനിങ് ഇല്ലാതെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള ഒരു വെപ്രാളമില്ലേ, ഒരു താണ്ഡവം, അതാണ് അദ്ദേഹം അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്” എന്നായിരുന്നു ശ്രീലേഖയുടെ വാക്കുകൾ. തുടർന്ന്, രാജ്യത്തിന്റെ ഭരണഘടനയും ഉയർത്തിപ്പിടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസിനു ലജ്ജയില്ലേ എന്നും അവർ വിമർശിച്ചു.
അതേസമയം, ഈ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. “ശ്രീലേഖയ്ക്ക് എന്തു പറ്റിയെന്നായിരുന്നു” അദ്ദേഹത്തിന്റെ പ്രതികരണം.
“ഡിജിപിയായി ഇരുന്ന ആളാണ്. ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ? അവർ ഇരുന്ന സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണ്ടേ.
ഒരു ദിവസം രാജിവയ്ക്കും, പിന്നെ പിൻവലിക്കും. അവർക്ക് എന്തോ ഗുരുതര പ്രശ്നം ഉണ്ട്.
രാഹുൽഗാന്ധിക്കെതിരായ പരാമർശം ശ്രീലേഖ പിൻവലിക്കണം” എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

