ചാത്തന്നൂർ ∙ ആറുവരിപ്പാതയിൽ ചെറുകിട വാഹനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി.
ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല. ഇവ സർവീസ് റോഡിലൂടെ പോകണം.
കാൽനടയാത്രക്കാർക്കും പ്രധാന ആറുവരി പാതയിൽ പ്രവേശനമില്ല. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പു ബോർഡുകൾ ദേശീയപാത അതോറിറ്റി സ്ഥാപിച്ചു തുടങ്ങി.
ഓട്ടോറിക്ഷ, ഇരുചക്രവാഹനം, ട്രാക്ടർ എന്നിവയ്ക്കും കാൽനടയാത്രികർക്കും ആറ് വരി പാതയിലേക്കു പ്രവേശനമില്ലെന്നു കാട്ടി ദേശീയപാത നിർമാണം പൂർത്തിയായ ഭാഗങ്ങളിലെ എൻട്രി പോയിന്റുകളിൽ ബോർഡുകൾ സ്ഥാപിച്ചു.
എന്നാൽ പാലങ്ങളിൽ സർവീസ് റോഡുകൾ ഇല്ല. ഈ ഭാഗങ്ങളിൽ പ്രധാന പാതകളിൽ പ്രവേശിച്ചെങ്കിൽ മാത്രമേ മറു വശത്ത് എത്താൻ കഴിയൂ.
സ്വന്തം നിലയിൽ ആറു വരി പാതയിൽ പ്രവേശിച്ച് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നു എൻഎച്ച് അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം വരെ 644 കിലോമീറ്റർ ദൂരത്തിലാണു ദേശീയപാത വികസനം. പല സ്ഥലങ്ങളിലും സർവീസ് റോഡിനു വീതി കുറവാണ്.
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പൂർണ നിരോധനം ഏർപ്പെടുത്താതെ പ്രധാന പാതയുടെ ഇടതു വശത്തെ വേഗം കുറഞ്ഞ ട്രാക്കിലൂടെ ഇരുചക്രവാഹനങ്ങൾക്കും മറ്റും അനുമതി നൽകണമെന്നുള്ള ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

