സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം തീരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ നാവികസേനയും സജീവമായി പങ്കാളികളാകുന്നുണ്ട്.
തിരച്ചിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വള്ളങ്ങളും ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രിമാർ കുടുംബാംഗങ്ങളെ സന്ദർശിച്ച വേളയിൽ വ്യക്തമാക്കുകയുണ്ടായി. അതേസമയം, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് പുത്തൻതുറ സ്വദേശിയായ ഗൗതം കൃഷ്ണൻ കടലിൽ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഈ ദാരുണമായ അപകടത്തിൽ ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണൻ, മുത്തച്ഛൻ രാജീവൻ എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മ രേഷ്മയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ കഴിഞ്ഞ ദിവസം ഗൗതമിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. നാവികസേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടന്നു വരുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

