കാക്കനാട് ∙ മെട്രോ റെയിൽ നിർമാണത്തോടനുബന്ധിച്ചു സിവിൽ ലൈൻ റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും ഭാവി ഗതാഗതം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കാൻ നഗരസഭ–കെഎംആർഎൽ സംയുക്ത യോഗത്തിൽ തീരുമാനം. ഫണ്ട് ലഭ്യതയും നടപ്പാക്കാനുള്ള സൗകര്യവും പരിശോധിച്ച ശേഷം പദ്ധതികൾക്കു രൂപം നൽകും.
പ്രാഥമിക ചർച്ചകൾക്കായി ഇന്നലെ ചേർന്ന യോഗത്തിൽ ഒട്ടേറെ ആവശ്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റ് ജംക്ഷൻ മുതൽ ചിത്രപ്പുഴ പാലം വരെയും സിവിൽ ലൈൻ റോഡിലെ പ്രധാന കേന്ദ്രങ്ങളിലും ശാസ്ത്രീയ പഠനത്തോടെയും വിദഗ്ധ പ്ലാനിങ്ങോടെയും വേണം പരിഷ്കാരം നടപ്പാക്കാനന്നു കൗൺസിലർമാർ പറഞ്ഞു.
സീപോർട്ട് റോഡിൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇരുവശങ്ങളിലും സർവീസ് റോഡ് വേണം.
പ്രധാന ജംക്ഷനുകളിൽ ശാസ്ത്രീയ ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം. സീപോർട്ട് റോഡും സിവിൽ ലൈൻ റോഡും ക്രോസ് ചെയ്യുന്ന കലക്ടറേറ്റ് സിഗ്നൽ ജംക്ഷനിൽ അണ്ടർപാസ് നിർമിക്കണം.
വെണ്ണല–പാലച്ചുവട് റോഡ് ചേരുന്ന സീപോർട്ട് റോഡിലെ ടിവി സെന്റർ ജംക്ഷനിൽ അണ്ടർപാസ് നിർമിച്ചു മറുഭാഗത്തെ സർവീസ് റോഡിലേക്ക് ബന്ധിപ്പിക്കണം. ചിറ്റേത്തുകര ആഞ്ഞിക്കാത്ത് റോഡ് അണ്ടർപാസ് വഴി സർവീസ് റോഡിലെത്തിക്കണം.
ഇൻഫോപാർക്ക് ജംക്ഷനിലെ എക്സ്പ്രസ് റോഡും ബോട്ട് ജെട്ടി റോഡുമായി ബന്ധിപ്പിച്ച് അടിപ്പാത വേണം.
പുതിയ ബോട്ട് ജെട്ടി റോഡും പഴയ ബോട്ട് ജെട്ടി റോഡും തമ്മിലും അണ്ടർപാസ് വഴി ബന്ധിപ്പിക്കണം. നിലവിലുള്ള സർവീസ് റോഡുകൾ അടച്ചു കെട്ടാൻ അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ ഷെറീന ഷുക്കൂർ, സ്ഥിര സമിതി ചെയർമാൻമാരായ എം.എസ്.അനിൽകുമാർ, ടി.ടി.ബാബു, പി.എസ്.സുജിത്, ടീനു ജിപ്സൺ, കെഎംആർഎൽ പ്രോജക്ട് ചീഫ് എൻജിനിയർ വിനു സി.കോശി, ജനറൽ മാനേജർ എം.ജോ പോൾ, പ്രോജക്ട് കൺസൽറ്റന്റ് സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവരും പൊതുമരാമത്ത്, ഇറിഗേഷൻ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

