മൂവാറ്റുപുഴ∙ വടക്കന്‍ മാറാടി തിരുമഥുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ, അഷ്ടബന്ധ കലശ ചടങ്ങുകള്‍ക്ക് ഭക്തജനത്തിരക്കേറുന്നു. പുനഃപ്രതിഷ്ഠ ചടങ്ങുകളുടെ നാലാം ദിനമായ ഇന്ന് (20–02–2026) അനുജ്ഞാപ്രാര്ഥന നടന്നു.
നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള നിരവധി ഭക്തജനങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തുന്നത്. ഫെബ്രുവരി 25 വരെ നീളുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മോനാട്ട് ഗോവിന്ദന് നമ്പൂതി മുഖ്യകാര്‍മികത്വം വഹിക്കും.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ബിംബ പ്രതിഷ്ഠ ഫെബ്രുവരി 22ന് രാവിലെ 07:55നും 09:39നും ഇടയിൽ നടക്കും.
തുടര്‍ന്ന് അഷ്ടബന്ധസ്ഥാപനവും വിവിധ കലശാഭിഷേകങ്ങളും. ഫെബ്രുവരി 23ന് രാവിലെ 8.30ന് ബ്രഹ്മശ്രീ പുതുക്കുളം വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍പ്പ പ്രതിഷ്ഠയും അഷ്ടദിക്പാലക, സപ്തമാതൃ, ഉപദേവതാ പ്രതിഷ്ഠകളും. രാത്രി 8ന് സര്‍പ്പബലി.
ഫെബ്രുവരി 24ന് രാത്രി 8ന് നന്ദഗോവിന്ദം ഭജന്‍സിന്റെ ‘സാന്ദ്രാനന്ദലയം’ ഭജന.
പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ സമാപന ദിവസമായ ഫെബ്രുവരി 25ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റിട്ട. ഐഎഎസ് കെ.ജയകുമാര്‍ ക്ഷേത്രത്തിലെ നിർമാണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണ ഉദ്ഘാടനം നിര്‍വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

