പോത്തൻകോട്∙ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വേണുഗോപാലൻ നായരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിനെ ചൊല്ലി സിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കയ്യേറ്റ ശ്രമം. വേണുഗോപാലൻ നായർ അംഗമായിരുന്ന തച്ചപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയിലാണ് വേണുവിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായത്. അംഗത്വം പുതുക്കേണ്ടെന്ന് അറിയിച്ച് ബ്രാഞ്ച് അംഗം ചന്ദ്രമോഹൻ യോഗത്തിൽ നിന്ന് ഇറങ്ങി പോയി.
അംഗത്വവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനായി വെള്ളി വൈകിട്ട് 5നു വേങ്ങോട് ലോക്കൽ കമ്മിറ്റി ഓഫിസിൽ വിളിച്ചു ചേർത്ത യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്.
ബ്രാഞ്ച് അംഗമായിരുന്ന വേണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും മുൻപ് വിഷയം ബ്രാഞ്ച് കമ്മിറ്റിയിൽ എന്തു കൊണ്ട് ചർച്ച ചെയ്തില്ലെന്ന് വേണുവിനെ അനുകൂലിക്കുന്നവർ ചോദിച്ചു.
മെമ്പർഷിപ്പുമായി ബന്ധപ്പെട്ടു വിളിച്ചു ചേർത്ത കമ്മിറ്റിയിൽ മറ്റു വിഷയങ്ങൾ സംസാരിക്കേണ്ട എന്നായിരുന്നു യോഗം നിയന്ത്രിക്കാൻ എത്തിയ ലോക്കൽ കമ്മിറ്റി ഭാരവാഹികളുടെ നിലപാട്.
എന്നാൽ വേണുവിനെ അനുകൂലിക്കുന്നവർ വഴങ്ങിയില്ല. തിരഞ്ഞെടുപ്പിൽ നേതാജിപുരം വാർഡിലെ റിബൽ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചതിനു പാർട്ടി പുറത്താക്കിയ 6 അംഗങ്ങളുടെ പേര് എൽസി ജനറൽബോഡി യോഗത്തിൽ പറയാതെ, വേണുവിനെ പുറത്താക്കിയതു മാത്രം റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ഇവർ വാദിച്ചു. ഇതോടെ തച്ചപ്പള്ളി വാർഡിലെ തോൽവിക്കു പിന്നിൽ വേണുവാണെന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പോലും വോട്ട് ചെയ്തില്ലെന്നും തെളിവുസഹിതം ഏര്യാ സെക്രട്ടറിക്ക് പരാതി നൽകിട്ടുണ്ടെന്നും സ്ഥാനാർഥിയായിരുന്ന നീതുവും ഭർത്താവ് പ്രമോദും ആരോപിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
വിഷയം ചർച്ച ചെയ്യാൻ വാർഡ് കമ്മിറ്റി യോഗം വിളിക്കുമെന്നും ഇക്കാര്യങ്ങൾ അപ്പോൾ ചർച്ച ചെയ്യാമെന്നും ബ്രാഞ്ച് സെക്രട്ടറിയും വേണുഗോപാലൻ നായരുടെ മകനുമായ പ്രവീൺ മറുപടി നൽകി. ഇതിനിടെ ലോക്കൽ കമ്മിറ്റി അംഗത്തെ വട്ടപേര് പറഞ്ഞ് അധിക്ഷേപിച്ചതിനെ ചൊല്ലി തർക്കം രൂക്ഷമാകുകയും രണ്ട് അംഗങ്ങൾ തമ്മിൽ കയ്യേറ്റ ശ്രമമുണ്ടാകുകയും ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കമുള്ള നേതാക്കൾ ഇടപെട്ടെങ്കിലും പാർട്ടി അംഗങ്ങൾ ബഹളം തുടർന്നു. 5 മണിക്ക് ആരംഭിച്ച യോഗം കയ്യാങ്കളിക്കും തർക്കങ്ങൾക്കും ഒടുവിൽ 7ന് ആണ് അവസാനിച്ചത്.
പോത്തൻകോട് പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ വേണുവിന്റെ നേതൃത്വത്തിൽ കാലുവാരി തോൽപ്പിച്ചെന്ന് സ്ഥാനാർഥികൾ ഏര്യാ സെക്രട്ടറിക്ക് പരാതി നൽകി. കല്ലുവെട്ടി, തച്ചപ്പള്ളി, നേതാജിപുരം വാർഡുകളിലെ പരാജയത്തിലാണ് കെ.വേണു ഗോപാലൻ നായർക്ക് എതിരെ പരാതിയുള്ളത്. ഇതിൽ നടത്തിയ അന്വേഷണത്തിൽ വേണുവിന് എതിരായ പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ഏര്യാ നേതൃത്വം വ്യക്തമാക്കി. അതേ സമയം സിപിഎം വേങ്ങോട് ലോക്കൽ കമ്മിറ്റി പുറത്താക്കിയ കെ.വേണു ഗോപാലൻ നായർ ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറി വി.ജോയിയെ നേരിട്ട് കണ്ട് അപ്പീൽ നൽകി.
.’പരാജയപ്പെടുത്താൻ ആഹ്വാനം;ശബ്ദരേഖ പുറത്ത്
∙2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച കെ.വേണുഗോപാലൻ നായരെ പരാജയപ്പെടുത്തണമെന്ന് സിപിഎം വേങ്ങോട് ലോക്കൽകമ്മിറ്റി അംഗം ഫോണിലൂടെ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്.
5 വർഷം മുൻപ് വേണുഗോപാലൻ നായർ ഏരിയാ നേതാക്കൾക്കു കൈമാറിയ ശബ്ദരേഖയാണ് പുറത്തുവന്നത്. വേണുവിനെ പരാജയപ്പെടുത്തണമെന്നും യുഡിഎഫ് സ്ഥാനാർഥി ബാഹുൽ കൃഷ്ണയ്ക്കു വോട്ട് ചെയ്യണമെന്നും ആണ് എൽസി അംഗം ആവശ്യപ്പെടുന്നത്.
സംഭാഷണത്തിൽ പറയുന്നത്:
‘വേണു ജയിക്കാൻ പാടില്ല. അവൻ 50 വലിച്ചാൽ 100 വോട്ട് വലിക്കാനുള്ള പണി ഞങ്ങൾ ചെയ്തിട്ടുണ്ട്.
തച്ചപ്പള്ളിയിൽ നമ്മുടെ കുടുംബങ്ങളിലെ വോട്ട് മറിക്കും. നമ്മൾ ബാഹുൽ കൃഷ്ണയ്ക്ക് വോട്ട് ചെയ്യും.
അത് വേറെ കാര്യം. പക്ഷേ ബാഹുൽ ജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
കൊച്ചുചെറുക്കനാണ്. പിന്നെ പോത്തൻകോട് പഞ്ചായത്ത് ആയോണ്ട്, നമ്മുടെ വോട്ടുകൂടിയാകുമ്പോൾ കേറിവരും. ബ്ലോക്കിൽ ആർഎസ്പിയുമായി അഡ്ജ സ്റ്റ്മെന്റ് ഉണ്ട്.
പക്ഷേ നമ്മൾ ആർഎസ്പിക്ക് വോട്ട് കൊടുക്കൂല. സിപിഐ തോറ്റ് ആർഎസ്പിയെങ്ങാനും കേറി വന്നാൽ അത് നമ്മൾക്ക് അവിടെ ദോഷം ചെയ്യും.
മോഹനനുമായി എല്ലാ കാര്യങ്ങളും ആലോചിക്കാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

