രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പഞ്ചാബിലെ ജലന്ധർ കാന്റ് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തുടനീളമുള്ള മറ്റ് സ്റ്റേഷനുകളിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കേരളത്തിലെ ആറ് പ്രധാന സ്റ്റേഷനുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിൽ പാലക്കാട് ഡിവിഷന് കീഴിലുള്ള തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, നിലമ്പൂർ റോഡ് എന്നീ സ്റ്റേഷനുകളും, തിരുവനന്തപുരം ഡിവിഷന് കീഴിലെ ചാലക്കുടി, അങ്കമാലി എന്നീ സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടിൽ ചെന്നൈ പാർക്ക്, ചിന്നസേലം, കൂനൂർ എന്നീ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ഇതോടൊപ്പം പൂർത്തിയായി.
ഈ പദ്ധതിയെക്കുറിച്ച് തിരുവനന്തപുരം ഡിവിഷൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയാണ്: “The stage is set!The redeveloped Chalakudi Amrit Bharat Station is all set to welcome passengers, dignitaries and rail enthusiasts for tomorrow’s inauguration ceremony.A new chapter in passenger comfort, accessibility and modern railway infrastructure begins here.” 2023-ൽ കേന്ദ്ര റെയിൽവേ മന്ത്രാലയം തുടക്കം കുറിച്ച ഈ പദ്ധതിക്കായി ഏകദേശം 71,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 1300-ഓളം സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സ്റ്റേഷൻ കെട്ടിടങ്ങളുടെ പുനർനിർമ്മാണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ, അത്യാധുനിക വിശ്രമമുറികൾ, വിശാലമായ കാത്തിരിപ്പുകേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

