തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വെച്ച് എംപി ശശി തരൂർ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലുള്ള പ്രശാന്ത് ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്.
റോട്ടറി ക്ലബ്ബിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിലെത്തിയതായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇങ്ങനെ: ഹോട്ടലിന്റെ ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് തകരാറിലായത്.
ഉടൻ തന്നെ ഹോട്ടൽ അധികൃതർ ലിഫ്റ്റ് തുറക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ നടത്തിയ പ്രവർത്തനത്തിനൊടുവിൽ അരമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
സംഭവത്തെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചത് ഇങ്ങനെ: ‘‘എല്ലാവരും ഓകെയാണ്. ആദ്യം ഹോട്ടലുകാർ വന്നു.
അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ഫയർഫോഴ്സിനെ വിളിക്കാമെന്ന് തോന്നിയത്.
അവരാണ് രക്ഷിച്ചത്. വിളിച്ച് 5 മിനിറ്റിനുള്ളിൽ തന്നെ ഫയർഫോഴ്സ് എത്തി, അവർക്ക് നന്ദി പറയുന്നു’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

