തങ്ങളുടെ സ്വപ്നങ്ങളേക്കാൾ ഉപരിയായി മക്കളുടെ ഭാവിക്ക് മുൻഗണന നൽകുന്നവരാണ് മാതാപിതാക്കൾ. അത്തരം ത്യാഗങ്ങൾക്കുള്ള പ്രത്യുപകാരമായി പിതാവിന് അൻപതാം ജന്മദിനത്തിൽ മകൾ നൽകിയ സർപ്രൈസ് സമ്മാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
നന്ദിനി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പിതാവിന്റെ ജന്മദിനാഘോഷത്തിന്റെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചത്. വിദേശത്തായിരുന്ന നന്ദിനി വീഡിയോ കോളിലൂടെയാണ് ചടങ്ങിൽ പങ്കുചേർന്നത്.
വീടിനു പുറത്തേക്ക് എത്തിയ പിതാവ് അവിടെ ചുവന്ന തുണികൊണ്ട് മൂടിയിട്ട നിലയിൽ കണ്ട
ബൈക്കിനെ കൗതുകത്തോടെ നോക്കുന്നുണ്ട്. തുടർന്ന് തുണി നീക്കി പുതിയ ബൈക്ക് കണ്ട
പിതാവ് അത്യന്തം വികാരാധീനനായി. ഈ സന്തോഷനിമിഷത്തിൽ മകനെ ആലിംഗനം ചെയ്ത അദ്ദേഹം, വീഡിയോ കോളിൽ ഉണ്ടായിരുന്ന മകളെ വിളിച്ച് നന്ദി അറിയിക്കുകയുണ്ടായി.
ഈ ഉപഹാരത്തെക്കുറിച്ച് നന്ദിനി കുറിച്ച വാക്കുകൾ ഇങ്ങനെ: “എനിക്ക് എല്ലാം തന്ന എന്റെ ഹീറോയ്ക്ക്…”, “എന്റെ അച്ഛൻ അൻപത് വർഷമായി ഞങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. സ്വന്തം സന്തോഷങ്ങളേക്കാൾ അദ്ദേഹം എപ്പോഴും ഞങ്ങളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകിയത്.
എനിക്ക് നല്ലൊരു ജീവിതം തരാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് എന്നിൽത്തന്നെ വിശ്വാസമില്ലാതിരുന്ന കാലത്ത് അദ്ദേഹം എന്നെ വിശ്വസിച്ചു.
ഇന്ന് ഞാൻ ഈ നിലയിൽ കഠിനാധ്വാനം ചെയ്യുന്നതിന് പിന്നിൽ എന്റെ അച്ഛനാണ്. ഇത് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഒരു ചെറിയ സമ്മാനം മാത്രമാണ്.” ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടിയത്.
മാതാപിതാക്കൾക്ക് ഇത്തരം സന്തോഷങ്ങൾ നൽകാൻ സാധിക്കുന്നതാണ് വലിയൊരു ഭാഗ്യമെന്നും, ആ പിതാവിന്റെ കണ്ണുനിറഞ്ഞ സന്തോഷത്തിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമുണ്ടെന്നും നിരവധിപേർ കമന്റുകളിലൂടെ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

