കോഴിക്കോട്/കോട്ടയം ∙ “അച്ഛൻ എവിടെ അമ്മേ?”
“നമുക്ക്… നമുക്ക് നമ്മൾ മാത്രമേയുള്ളൂ…”
മക്കളെ ചേർത്തുപിടിച്ച് ആ അമ്മ ഉറക്കെപ്പറഞ്ഞു. സദസ്സിലിരുന്ന കാണികൾ നിർത്താതെ കയ്യടിച്ചു.
കോട്ടയത്ത് എംജി സർവകലാശാല ക്യാംപസിൽ വഹ്ദാ നാടകോത്സവത്തിന്റെ അവസാനദിവസം ‘വേവൽ’ എന്ന നാടകത്തിന്റെ അവസാനരംഗം ആടിത്തിമിർക്കുകയാണ്.
അതുകണ്ട് ആകാശങ്ങളിൽ എവിടെയോ ഇരുന്ന് ആ അച്ഛൻ മനസ്സുനിറഞ്ഞ് കയ്യടിച്ചിട്ടുണ്ടാവും. പാതിവഴിയിൽ താൻനിർത്തിപ്പോന്ന നാടകം തന്റെ ഭാര്യയും മകളും പൂർത്തിയാക്കി ഇതാ അരങ്ങിലെത്തിച്ചിരിക്കുന്നു.
ആ നാടകം അവസാനിക്കുമ്പോൾ കാണികൾ നിർത്താതെ കയ്യടിക്കുന്നു. ഒടുവിൽ സമാപനവേദിയിൽ മികച്ച മൂന്നാമത്തെ നാടകത്തിനുള്ള പുരസ്കാരം തന്റെ പ്രിയശിഷ്യർ ഏറ്റുവാങ്ങിയിരിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നാടകപ്രവർത്തകൻ കെ.വി.വിജേഷ് എഴുതി സംവിധാനം ചെയ്ത നാടകമാണ് തേവര സേക്രഡ് ഹാർട്സ് കോളജിന്റെ ‘വേവൽ’.
കോളജിൽ നാടകത്തിന്റെ പരിശീലനക്യാംപിനിടെ കുഴഞ്ഞുവീണ വിജേഷിനെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുരാത്രി മരിക്കുകയായിരുന്നു. വിജേഷിന്റെ മരണശേഷം ഭാര്യ കബനിയും മകൾ സൈറയും ആ നാടകം പൂർത്തിയാക്കാൻ തീരുമാനിച്ചു.
വിജേഷും ഭാര്യയും അഭിനേതാവുമായ കബനിയും ചേർന്നാണ് മുൻപ് നാടകങ്ങൾ പരിശീലിപ്പിച്ചിരുന്നത്. പതിവായി നാടകപരിശീലനത്തിന്റെ അവസാനദിവസങ്ങളിലെ ഫൈനൽ ടച്ചിനാണ് കബനി എത്തിച്ചേരാറുള്ളത്.
ഇത്തവണ വിജേഷ് വിടപറഞ്ഞതോടെ കബനി നാടകം ഏറ്റെടുത്തു. മകൾ സൈറയ്ക്കൊപ്പം കോളജിലെത്തി പരിശീലനം തുടങ്ങി.
ഒടുവിൽ കഴിഞ്ഞ ദിവസം നാടകമത്സരത്തിൽ നാടകം അരങ്ങിലെത്തിക്കുകയായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരങ്ങിലെത്തിയ ‘വേവലി’ന് ലഭിച്ച മൂന്നാംസ്ഥാനത്തിന് വിജേഷിന്റെ ജീവന്റെ വിലയുണ്ട്.
അത് കേരളത്തിലെ നാടകപ്രവർത്തകർക്ക് ഒന്നാംസ്ഥാനത്തേക്കാൾ വലുതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

