കൊച്ചി ∙ ഓരോ രോഗിയുടെയും കാൻസർ കോശങ്ങളുടെ ജൈവഘടന തിരിച്ചറിഞ്ഞുള്ള ‘ട്യൂമർ ബേസ്ഡ് ബയോളജി’ ചികിത്സാ രീതിയിലൂടെ രോഗമുക്തി കൂടുതൽ സുഗമമാക്കാമെന്ന് പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ്.
ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മഞ്ഞുമേൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ അത്യാധുനിക മോഡുലാർ ഓപ്പറേഷൻ തിയറ്റർ (OT) സമുച്ചയവും അഡ്വാൻസ്ഡ് കാർഡിയാക് കാത്ത് ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരതയിൽ മുന്നിലാണെങ്കിലും കേരളം ‘കാൻസർ തലസ്ഥാനമായി’ മാറുന്നത് ഗൗരവകരമാണെന്ന് ഡോ.
തോമസ് വർഗീസ് പറഞ്ഞു. ചടങ്ങിൽ വച്ച് അമേരിക്കയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയുടെ മോളിക്യുലാർ ഓങ്കോളജി സർട്ടിഫിക്കേഷൻ ഡോ.
തോമസ് വർഗീസിന് കൈമാറി. അത്യാധുനിക ഇമ്യൂണോതെറാപ്പി ചികിത്സകൾ നൽകാനുള്ള രാജ്യാന്തര അംഗീകാരമാണിത്.
ട്രസ്റ്റ് ചെയർമാൻ റവ.
ഡോ. അഗസ്റ്റിൻ മുല്ലൂർ ഒസിഡിയുടെ സാന്നിധ്യത്തിൽ ഡോ.
കുര്യാക്കോസ് മോർ തെയോഫിലോസ് മെട്രോപ്പൊളിറ്റൻ പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ‘കാൻസറിനെക്കാൾ ശക്തർ’ (Stronger Than Cancer) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, രോഗികൾക്ക് വ്യക്തിഗത ചികിത്സാ രീതി (Personalized Medicine) ലഭ്യമാക്കുന്നതിൽ ആശുപത്രി മുൻഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്ത്രീകളിലെ കാൻസർ പരിശോധനകളെക്കുറിച്ച് ഡോ. ഷിജിനി തോമസും ഭക്ഷണത്തിലെ മായം വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡിവൈഎസ്പി ഡോ.
ആർ.ജോസും ക്ലാസ് എടുത്തു. ഐഎംഎ എറണാകുളം പ്രസിഡന്റ് ഡോ.
അതുൽ ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ.വെങ്കിടേശ്വരൻ, ഫാ.
ജിൻസൺ റോഡ്രിഗസ്, ഫാ. ലാൽജു പൊളപറമ്പിൽ, ഫാ.
അനു പ്രതാപ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിന് ശേഷം സിനിമാ താരം നയന എൽസ, ഗായിക ഭദ്ര രജിൻ എന്നിവരുടെ നേതൃത്വത്തിൽ ശാരീരികക്ഷമത ഉറപ്പാക്കുന്നതിനുള്ള സൂംബ സെഷനും നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

