കാക്കനാട്∙ പാലച്ചുവട് തുതിയൂർ റോഡിലുള്ള ഡിഡി ഗോൾഡൻ ഗേറ്റ് അപ്പാർട്ട്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ പ്രമുഖർ സന്നിഹിതരായിരുന്നു.
വാർഡ് കൗൺസിലർ ശരത് കുമാർ, അസോസിയേഷൻ സെക്രട്ടറി അഭിലാഷ് തോട്ടത്തിൽ, ട്രഷറർ ജയേഷ് ശിവരാമയ്യർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഡിഡി നിവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാലിന്യസംസ്കരണം, സംരക്ഷണ ഭിത്തിയുടെ ബലക്ഷയം, തെരുവുപൂച്ച ശല്യം എന്നിവ ചെയർമാന്റെയും കൗൺസിലറുടെയും ശ്രദ്ധയിൽപെടുത്തി.
പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ചെയർമാൻ പറഞ്ഞു. കൗൺസിലറും ജനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

