കൊച്ചി മറൈൻ ഡ്രൈവിൽ ശനിയാഴ്ച്ച (10) നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തോടനുബന്ധിച്ച് വേമ്പനാട്ട് കായലിൽ വാട്ടർ മെട്രോ ബോട്ട് ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ ഉത്തരവിട്ടു. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ.
പ്രഖ്യാപിച്ച പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ശനിയാഴ്ച ഹൈക്കോർട്ട് – വൈപ്പിൻ – ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് – ഐലൻഡ് – മട്ടാഞ്ചേരി എന്നീ പ്രധാന റൂട്ടുകളിലെ വാട്ടർ മെട്രോ സർവീസുകൾ ഭാഗികമായി റദ്ദാക്കുന്നതാണ്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുക.
എന്നിരുന്നാലും, യാത്രക്കാരുടെ സൗകര്യാർത്ഥം മട്ടാഞ്ചേരിയിൽ നിന്ന് വില്ലിങ്ടൺ ഐലൻഡ് വഴി ഫോർട്ട് കൊച്ചി, വൈപ്പിൻ ഭാഗങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ചിറ്റൂർ – ചേരാനല്ലൂർ റൂട്ടിലും വൈറ്റില – കാക്കനാട് റൂട്ടിലും പതിവുപോലെ നിലവിലുള്ള ഷെഡ്യൂൾ പ്രകാരം തന്നെ സർവീസുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

