അഞ്ചൽ ∙ അബ്കാരി കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിനു പ്രതി ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണു പിടിയിലായത്.
റിപ്പബ്ലിക് ദിനത്തിൽ ഏറം ജംക്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിനു ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. അന്ന് കടന്നുകളഞ്ഞ ബിജുവിനെ പിടികൂടാൻ ഇന്നലെ ഏറത്ത് എത്തിയ എക്സൈസ് അധികൃതരെ ഇവർ സംഘം ചേർന്നു തടഞ്ഞു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടുകയായിരുന്നു. കണ്ടാൽ അറിയുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

