കോഴിക്കോട് ∙ ബിസിനസിലെ ലാഭവിഹിതം സംബന്ധിച്ച തർക്കത്തിൽ തന്റെ വ്യാജ ഒപ്പിട്ട് ചെക്ക് തയാറാക്കി കുടുക്കാൻ ശ്രമിച്ചെന്ന കരിപ്പൂർ സ്വദേശിയുടെ പരാതിയിൽ മുക്കം പൊലീസ് റജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 534/2024 കേസ് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി(റൂറൽ)ക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകിയത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
കരിപ്പൂർ സ്വദേശി പി.കെ.മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഒരു ബാങ്കിന്റെ മുക്കം ശാഖയിൽ നിന്നും അസ്ഗർ എന്നയാളിന് നൽകിയ ചെക്കുകളിൽ തന്റെ പേര് അച്ചടിച്ച് കളവായി ഒപ്പ് രേഖപ്പെടുത്തി നദ്രാസ് എന്നയാൾ വിവിധ കോടതികളിൽ ഹാജരാക്കിയതായി പരാതിക്കാരൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുക്കം പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. 55 SECONDS AGO 22 MINUTES AGO 30 MINUTES AGO പരാതി വിഷയം സിവിൽ സ്വഭാവത്തിലുള്ളതാണെങ്കിലും മുക്കം എസ്എച്ച്ഒയുടെ ഭാഗത്ത് കൃത്യവിലോപം കണ്ട
പശ്ചാത്തലത്തിലാണ് കമ്മിഷൻ കേസെടുത്ത് പരാതിയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ ശുപാർശ പ്രകാരമാണ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ കമ്മിഷൻ ഉത്തരവിട്ടത്. എന്നാൽ പരാതിയിലെ സിവിൽ വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

