സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, പാലക്കാട്, തൃശൂർ ഒഴികെയുള്ള 11 ജില്ലകളിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും.
തുടർന്ന് മറ്റന്നാൾ കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിലയിരുത്തൽ.
മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

