നല്ല ഉറക്കം ലഭിക്കുന്നതിൽ ഭക്ഷണക്രമം വളരെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും കുറവ് ഉണ്ടാകുന്നത് പലപ്പോഴും ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നതിലൂടെ രാത്രിയിൽ കൂടുതൽ സുഖകരമായ ഉറക്കം സ്വന്തമാക്കാൻ സാധിക്കും. ഇതിനായി കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഏറെ സഹായിക്കുന്നു.
വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയ ഒന്നാണ് കിവിപ്പഴം. ഉറക്കരീതികളെ കൃത്യമായി നിയന്ത്രിക്കാനും മികച്ച രീതിയിൽ ഉറക്കം നേടിയെടുക്കാനും കിവി കഴിക്കുന്നത് വഴി സാധിക്കും.
പേശികൾക്ക് ആവശ്യമായ അയവ് നൽകാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന മഗ്നീഷ്യവും മെലറ്റോണിനും വിവിധ നട്സുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും മഗ്നീഷ്യത്തിന്റെയും മികച്ച ഉറവിടം കൂടിയാണ് നട്സുകൾ.
കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവയാൽ സമൃദ്ധമായ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ മെലാടോണിന്റെ ഉൽപാദനം വർദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും.
ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നതിനാൽ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ചൊരു തീരുമാനമാണ്. ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്ക് ഇത് വളരെ ഗുണം ചെയ്യും.
രാത്രിയിലെ ഉറക്കം തടസ്സപ്പെടുത്തുന്ന വിവിധ അസ്വസ്ഥതകളെ ഫലപ്രദമായി പ്രതിരോധിക്കാൻ തൈരിന് സാധിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനുള്ള സവിശേഷ കഴിവും ഇഞ്ചിക്കുണ്ട്.
ഇത് കുടലിലെ വീക്കം ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുകയും അതുവഴി രാത്രിയിൽ മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണുള്ളത്.
ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുന്നതിനൊപ്പം തന്നെ കൂടുതൽ മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

