സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷൽ ക്ലാസുകൾ, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാല്‍, റസിഡന്‍ഷല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും ഈ അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ പരീക്ഷകൾ, പൊതു പരീക്ഷകൾ, വിവിധ അഭിമുഖങ്ങൾ എന്നിവയ്ക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

