മുട്ടിൽ(വയനാട്) ∙ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് വയനാട് ജില്ലാതല മത്സരത്തിൽ സ്കൂൾ തലത്തിൽ മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളും കോളജ് തലത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജും ഒന്നാമത്.
മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ സ്കൂൾ- കോളജ് തലത്തിൽ നിന്നും 152 ടീമുകളിലായി 303 വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾതലത്തിലെ 121 ടീമുകളിലായി 242 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
രാവിലെ 10 ന് ആരംഭിച്ച മത്സരത്തിൽ 121 ടീമുകൾക്കായി 20 ചോദ്യങ്ങളടങ്ങിയ പ്രാഥമിക റൗണ്ടാണ് ആദ്യഘട്ടത്തിൽ നടത്തിയത്. അതിൽ നിന്നും തിരഞ്ഞെടുത്ത ആറ് ടീമുകളാണ് അവസാനഘട്ട
മത്സരത്തിൽ മാറ്റുരച്ചത്. തിരുവല്ല മാർത്തോമ്മ കോളജ് അസിസ്റ്റന്റ് പ്രഫ.
ഡോ. ജി.കെ ആഗ്നേയ് മത്സരത്തിന് നേതൃത്വം നൽകി.
മത്സരത്തിൽ മാനന്തവാടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ ആദിത്യൻ മംഗലശ്ശേരി, വേദിക് വിജയ് എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പെരിക്കല്ലൂർ ഗവ ഹൈസ്കൂളിൽ എ.എസ് അൻസഫ് അമാൻ, എ.എസ് അസിം ഇഷാൻ എന്നിവർ രണ്ടാം സ്ഥാനവും വാളാട് ഗവ ഹയർസെക്കൻഡറി സ്കൂളിലെ അന്ന ഐറിൻ വർക്കി, ജെ. ദിൽനാഥ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
കോളജ്തല മത്സരത്തിൽ 31 ടീമുകളിൽ നിന്നായി 61 പേർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ജസീം, കെ. മുഹമ്മദ് അഫ്സൽ എന്നിവർ ഒന്നാം സ്ഥാനവും മാനന്തവാടി ഗവ കോളജിലെ അഭിറാം കൃഷ്ണൻ, കെ.
യാദവ് രണ്ടാം സ്ഥാനവും മാനന്തവാടി കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിലെ പി.വി പ്രജുൽ, പി.ആർ ശ്രീരാഗ് എന്നിവർ മൂന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
സംസ്ഥാനതല മത്സരത്തിൽ സ്കൂൾ വിജയികൾക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം മൂന്ന് ലക്ഷവും മൂന്നാം സമ്മാനമായി രണ്ട് ലക്ഷവും ലഭിക്കും. കോളജ്തലത്തിൽ വിജയികളാവുന്നവർക്ക് മൂന്ന് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷവും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലയിൽ അന്തിമ വിജയികളെ കണ്ടെത്തും.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന യോഗത്തിൽ ചീഫ് മിനിസ്റ്റേഴ്സ് ജില്ലാതല നോഡൽ ഓഫിസർ കൂടിയായ വയനാട് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.
പ്രദീപ്, മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ വിജി പോൾ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.
റഷീദ് ബാബു, ഗവ കോളജ് അസിസ്റ്റന്റ് പ്രഫ. വിനോദ് എന്നിവർ വിജയികൾക്ക് ചീഫ് മിനിസ്റ്റേഴ്സ് ക്വിസ് ട്രോഫി വിതരണം ചെയ്തു.
പരിപാടിയിൽ അധ്യാപകരായ കെ.ബി സുജിത്ത് കുമാർ, സി. രാജേഷ്, മുഹമ്മദ് സെയ്ദ്, പ്രജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസ് ജീവനക്കാർ, മുട്ടിൽ കോളജ് എൻഎസ്എസ് വൊളന്റിയർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

