ഹരിപ്പാട് ∙ ടാറിങ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ വശങ്ങൾ മണ്ണിട്ടു നിരപ്പാക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു. വെള്ളംകുളങ്ങര-പ്രതിമുഖം റോഡിന്റെ ടാറിങ് ഡിസംബറിൽ പൂർത്തിയായതാണ്.
ലക്ഷങ്ങൾ മുടക്കി റോഡ് നവീകരിച്ചിട്ടും വശങ്ങൾ മണ്ണിട്ട് നിരപ്പാക്കാത്തതിനാൽ റോഡും വശങ്ങളും തമ്മിൽ രണ്ടടിയിലേറെ ഉയരവ്യത്യാസമുണ്ട്.
ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. എതിരെ വാഹനം വരുമ്പോൾ ടാർ റോഡിൽ നിന്ന് ഇറക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരുക്ക് പറ്റുന്ന സംഭവങ്ങൾ നിരവധിയാണ്.
രാത്രിയിലാണ് അപകട സാധ്യത കൂടുതൽ.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ടാർ റോഡിൽ നിന്നു താഴേക്ക് ഇറങ്ങുന്നതിനിടെ ചരിഞ്ഞു.
നൂറു കണക്കിന് വിദ്യാർഥികളാണ് സൈക്കിളിൽ ഇതു വഴി യാത്ര ചെയ്യുന്നത്. അവർക്കു അതുവഴിയുള്ള യാത്ര ഇപ്പോൾ പേടി സ്വപ്നമായിരിക്കുകയാണ്.
തൃപ്പക്കുടം റെയിൽവേ ഗേറ്റ് മേൽപാലം നിർമാണത്തിനായി അടച്ചതോടെ ഗതാഗതം വഴി തിരിച്ചു വിട്ട റോഡാണിത്.
വീയപുരം–ഹരിപ്പാട് റോഡ് അടച്ചതോടെ ആയിരക്കണക്കിന് ആൾക്കാർക്കുള്ള ആശ്രയമാണ് വെള്ളംകുളങ്ങര-പ്രതിമുഖം റോഡ്.
റോഡ് നവീകരണത്തിനൊപ്പം വശങ്ങളിൽ മണ്ണിട്ടു നികത്തി നിരപ്പാക്കണം എന്നു നിബന്ധന ഉണ്ടെങ്കിലും ഇത് കൃത്യമായി ചെയ്യാറില്ല. ചിലപ്പോൾ പേരിനു മാത്രം മണ്ണ് ഇറക്കുമെങ്കിലും കൃത്യമായി ഉറപ്പിക്കാത്ത അവസ്ഥയുണ്ട്.
റോഡ് അപകടരഹിതമാക്കാൻ വശങ്ങൾ മണ്ണിട്ട് നിരപ്പാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

