പാമ്പാടി ∙ ഭാര്യയെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.
മണർകാട് ഇല്ലിവളവ് വെള്ളാപ്പള്ളിക്കുന്ന് മാടമനയിൽ സുധാകരൻ (64), ഭാര്യ ബിന്ദു (52) എന്നിവരാണു മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നു ബിന്ദുവിനെ കൊലപ്പെടുത്തിയശേഷം സുധാകരൻ ആത്മഹത്യ ചെയ്തുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം.
തലയ്ക്കു പിന്നിലേറ്റ മുറിവാണു ബിന്ദുവിന്റെ മരണകാരണമെന്നാണു പ്രാഥമിക റിപ്പോർട്ട്. സമീപത്തുനിന്ന് ഇരുമ്പുപൈപ്പും പൊലീസ് കണ്ടെടുത്തു.
ഓട്ടോ ഡ്രൈവറായ മൂത്ത മകൻ സുധീപ് വീട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ രക്തംവാർന്ന നിലയിൽ ബിന്ദുവിനെയും സമീപത്തു കയറിൽ തൂങ്ങി മരിച്ച നിലയിൽ സുധാകരനെയും കാണുകയായിരുന്നു.
ഉടൻ ബിന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഇവരുടെ മകൾ സുബിത വിദേശത്താണ്. ഇളയമകൻ സുമിത് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയിരിക്കുകയായിരുന്നു.
സുധാകരന്റെയും ബിന്ദുവിന്റെയും സംസ്കാരം ഇന്നലെ നടത്തി. പള്ളിത്താഴം കുടുംബാംഗമാണു ബിന്ദു.
ജീവനെടുത്ത പിണക്കം
വർഷങ്ങളായി സുധാകരനും ബിന്ദുവും തമ്മിൽ പിണക്കത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.
ഒരേ വീട്ടിൽ ആയിരുന്നുവെങ്കിലും സുധാകരൻ തനിയെ ഭക്ഷണം പാകം ചെയ്ത് ഒറ്റമുറിയിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു. പ്രായമായ അമ്മയെ നോക്കാൻ വൈകിട്ട് സമീപം തന്നെയുള്ള തന്റെ സ്വന്തം വീട്ടിലാണു ബിന്ദു കഴിഞ്ഞിരുന്നത്.
രാവിലെ വീട്ടിലെത്തി ഭക്ഷണം പാകം ചെയ്യും. കോട്ടയത്തെ കൂൾബാറിൽ ജോലിയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണവും മക്കൾക്കു അറിവില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

