കൊല്ലം ജില്ലയിലെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ നിർത്താൻ വിട്ടുപോയ സംഭവം യാത്രക്കാരെ ആശങ്കയിലാക്കി. ഞായർ വൈകിട്ടായിരുന്നു സംഭവം നടന്നത്.
പരവൂർ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിന് മയ്യനാട് സ്റ്റോപ്പിൽ ട്രെയിൻ നിർത്തേണ്ട കാര്യം ശ്രദ്ധയിൽപ്പെട്ടില്ല.
സ്റ്റേഷൻ പിന്നിട്ട് ഏകദേശം 10 മീറ്ററോളം മുന്നോട്ട് പോയപ്പോഴാണ് ലോക്കോ പൈലറ്റിന് പിഴവ് ബോധ്യപ്പെട്ടത്. തുടർന്ന് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള പഴയ റെയിൽവേ ഗേറ്റിന് സമീപം വരെ എത്തിയ ട്രെയിൻ സുരക്ഷാ മുൻകരുതലുകളോടെ പിന്നോട്ടെടുക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ച ശേഷം യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. സമാനമായ രീതിയിലുള്ള പിഴവ് കഴിഞ്ഞ വർഷവും മറ്റൊരു ട്രെയിൻ ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്നും സംഭവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

