തിരുവല്ല ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് തിരുവല്ല സഭാ സ്റ്റേഡിയത്തിൽ നടത്തിയ 103–ാം ജനറൽ കൺവൻഷൻ സമാപിച്ചു. സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി.തോമസ് സമാപന സന്ദേശം നൽകി.
സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ.
റെജി പ്രസംഗിച്ചു.സഭയുടെ ഭരണസമിതിയായ സ്റ്റേറ്റ് കൗൺസിലിൽനിന്ന് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ പാസ്റ്റർമാരായ ഡോ. ഷിബു കെ.
മാത്യു, സാംകുട്ടി മാത്യു, പി.എ. ജെറാൾഡ്, വിനോദ് ജേക്കബ്, സജി ഏബ്രഹാം, മാത്യു ബേബി, ഫിന്നി ജോസഫ്, ലൈജു നൈനാൻ, വി.പി.
തോമസ്, ഷിജു മത്തായി, ഷൈജു തോമസ് ഞാറയ്ക്കൽ, വൈ. മോനി, ജോൺസൺ ദാനിയേൽ, തോമസുകുട്ടി ഏബ്രഹാം എന്നിവർക്ക് യാത്രയയപ്പ് നൽകി.
2026–28 വർഷത്തേക്കുള്ള പുതിയ 15 അംഗ ഭരണസമിതിയെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി.തോമസ് പ്രാർഥിച്ച് നിയോഗിച്ചു.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ: പാസ്റ്റർമാരായ ബാബു ചെറിയാൻ, സജി ജോർജ്, ബെൻസ് ഏബ്രഹാം, വിനോദ് ജേക്കബ്, മാത്യു ബേബി, എ.പി. അഭിലാഷ്, ജേക്കബ് തോമസ്, അലക്സ് ഏബ്രഹാം, വൈ.
ജോസ്, റോയി പി. ജോർജ്, എം.എ.
തോമസുകുട്ടി, സജി ഏബ്രഹാം, പി.എ. ജെറാൾഡ്, ഷാജി എം.
സ്കറിയ, പ്രെയ്സ് തോമസ്.
ഫീൽഡ് സെക്രട്ടറി പാസ്റ്റർ വൈ.മോനി, പാസ്റ്റേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ സജി ഏബ്രഹാം, സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി.തോമസ്, എജ്യുക്കേഷൻ ഡയറക്ടർ ഡോ.ജയ്സൺ തോമസ് പാസ്റ്റർമാരായ ജേക്കബ് തോമസ്, മാത്യു ബേബി, പാസ്റ്റർമാരായ കെ.വി. ഗീവർഗീസ്, ജോൺസൺ തോമസ്, കെ.
റെജി, തോമസുകുട്ടി ഏബ്രഹാം, ഷിജു മത്തായി, ഷൈജു തോമസ് ഞാറയ്ക്കൽ, ടി.എം. മാമ്മച്ചൻ, ബിനോയി പി.
അലക്സ് എന്നിവർ വിവിധ ശുശ്രൂഷകൾക്കു നേതൃത്വം നൽകി. സ്റ്റേറ്റ് ബിലീവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ജോസഫ് മറ്റത്തുകാല, അജി കുളങ്ങര എന്നിവർ പ്രസംഗിച്ചു. ബോവസ് രാജുവിന്റെ നേതൃത്വത്തിലുള്ള ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 18 മുതൽ 24 വരെ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

