വടകര∙ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ആര്യ ഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ തീപിടിത്തം. അടുക്കളയിൽ ജോലിക്കാർ ഉണ്ടായിരിക്കെ ഗ്യാസ് സിലിണ്ടറിൽ നിന്ന് ഉയർന്ന തീ എണ്ണച്ചട്ടിയിലേക്കു പടർന്ന് അടുക്കള മുഴുവൻ വ്യാപിക്കുകയായിരുന്നു.
ഭക്ഷണം പാകം ചെയ്യുന്നവരും കഴിക്കുന്നവരും ഉടൻ ഓടി മാറി. അവശേഷിച്ച 5 ഗ്യാസ് സിലിണ്ടർ മാറ്റിയതും രക്ഷയായി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
പുറത്തേക്ക് വൻ പുക ഉയർന്നതു കണ്ട് ആളുകൾ പരിഭ്രാന്തരായി. അഗ്നിരക്ഷാ സേന എത്തി തീ പടരുന്നത് നിയന്ത്രിച്ചതിനാൽ അടുക്കളയുടെ പുറത്ത് ഭക്ഷണം കഴിക്കുന്ന ഭാഗത്തേക്ക് തീ പടർന്നില്ല.
പുക പുറത്തേക്കു വിടുന്ന എക്സ്ഹോസ്റ്റ് സംവിധാനവും വയറിങ്ങും അടുക്കള ഉപകരണങ്ങളും നശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. കെട്ടിടത്തിന്റെ മുകളിൽ ടൂറിസ്റ്റ് ഹോമും താഴത്തെ നിലയിലും ഇതിനോട് അനുബന്ധിച്ചും കടകളുണ്ട്.
തീ നിയന്ത്രണവിധേയമായതു കൊണ്ട് വൻ അപകടമാണ് ഒഴിവായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

