കോഴിക്കോട് ജില്ലയിൽ നിന്നുള്ള അഭിമാനകരമായ നേട്ടമായി, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് മത്സരങ്ങളിൽ മലയാളി താരം വിദർശ.കെ. വിനോദ് ചരിത്രപരമായ വെള്ളി മെഡൽ സ്വന്തമാക്കി.
പത്ത് മീറ്റർ വനിതാ എയർ റൈഫിൾ ടീം ഇനത്തിലാണ് താരത്തിന്റെ ഈ സുപ്രധാന നേട്ടം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മലയാളി വനിതാ താരം മെഡൽ കരസ്ഥമാക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനകരമായ ഈ മുഹൂർത്തം കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. തന്റെ മകളുടെ ഈ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിദർശയുടെ മാതാപിതാക്കളായ വിനോദും അനിതയും പ്രതികരിച്ചു.
“പ്രതീക്ഷിക്കാതെ കിട്ടിയ മെഡലാണിത് മത്സരം കഴിഞ്ഞ് മകൾ വിളിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുപോയെന്ന്” അച്ഛൻ വിനോദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

