ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിൽ സനാതന ധർമസേവാസംഘം സംഘടിപ്പിക്കുന്ന മകരഭരണി ഉത്സവം, സപ്താഹയജ്ഞം എന്നിവ തുടങ്ങി. ഇന്നു രാവിലെ 6ന് അഖണ്ഡ നാരായണീയ പാരായണം, വൈകിട്ട് 5നു സ്വാമി ഉദിത് ചൈതന്യയ്ക്കു സ്വീകരണം, തുടർന്നു ഭദ്രദീപ പ്രതിഷ്ഠ, 5.30നു മകരഭരണി ഉത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. സനാതന ധർമസേവാസംഘം പ്രസിഡന്റ് നമ്പിയത്ത് എസ്.എസ്.പിള്ള അധ്യക്ഷനാകും.
സനാതന ധർമ പുരസ്കാരം മാതാ അമൃതാനന്ദമയിക്കു സമ്മാനിക്കും.
നാളെ വൈകിട്ടു 5ന് സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. നമ്പിയത്ത് എസ്.എസ്.പിള്ള അധ്യക്ഷനാകും.
22നു വൈകിട്ടു 5ന് ആരോഗ്യ സമ്മേളനം ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എസ്.രവിശങ്കർ അധ്യക്ഷനാകും.
23നു വൈകിട്ടു 5ന് പൂർവ സൈനികരെ ആദരിക്കൽ മുൻ ദേവസ്വം കമ്മിഷണർ പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അധ്യക്ഷനാകും.
24നു വൈകിട്ട് 5നു കാർഷിക സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
കെ.ജി.സന്തോഷ് കുമാർ അധ്യക്ഷനാകും. 25ന് വൈകിട്ട് 5നു വനിത സമ്മേളനം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എം.ആർ.ശ്രീകുമാരി അധ്യക്ഷയാകും. 26നു വൈകിട്ടു 5നു ലക്ഷാർച്ചന.
27നു 10.30നു മകരഭരണി സദ്യ സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും.
4നു അവഭൃഥസ്നാന ഘോഷയാത്ര, 7നു വാർഷിക സമ്മേളനം മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സനാതന ധർമസേവാസംഘം പ്രസിഡന്റ് നമ്പിയത്ത് എസ്.എസ്.പിള്ള അധ്യക്ഷനാകും.
സപ്താഹ ദിനങ്ങളിൽ യജ്ഞശാലയിൽ വിശേഷാൽ പൂജകൾ, പാരായണം, പ്രഭാഷണം എന്നിവ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

