ആൻഡ്രോയിഡ് ഓട്ടോ (Android Auto) ഉപയോഗിക്കുന്നവർക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ അപ്ഡേറ്റ് എത്തുന്നു. കാറിലെ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനിൽ ഇനി മുതൽ യൂട്യൂബ് വീഡിയോകൾ നേരിട്ട് ആസ്വദിക്കാൻ സാധിക്കും.
മുൻകാലങ്ങളിൽ തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകൾക്കാണ് ഇതിലൂടെ പരിഹാരമാകുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി മെറ്റീരിയൽ യൂ എക്സ്പ്രസീവ് (Material You Expressive) ഡിസൈനാണ് ആൻഡ്രോയിഡ് ഓട്ടോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉപയോക്താക്കൾക്ക് തങ്ങളുടെ യൂസർ ഇൻ്റർഫേസ് കൂടുതൽ ആകർഷകമാക്കാൻ ഇതിലൂടെ സാധിക്കും. സുഗമമായ ആനിമേഷനുകൾ, കസ്റ്റം ഫോണ്ടുകൾ, വാൾപേപ്പറുകൾ, എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്ന വിഡ്ജറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാകും.
കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന വേളകളിൽ 60 എഫ്പിഎസ് ഫുൾ എച്ച്ഡി നിലവാരത്തിൽ യൂട്യൂബ് വീഡിയോകൾ കാണാൻ പുതിയ ഫീച്ചർ സഹായിക്കും. യാത്രയ്ക്കിടയിൽ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ വീഡിയോ പ്ലേബാക്ക് യാന്ത്രികമായി ഓഡിയോ മാത്രമായി മാറുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
യൂട്യൂബ് പ്രീമിയം (YouTube Premium) ഉപയോക്താക്കൾക്കാണ് ഈ ഓട്ടോമാറ്റിക് സ്വിച്ചിംഗ് സൗകര്യം ലഭ്യമാകുന്നത്. എങ്കിലും, ഈ പുതിയ അപ്ഡേറ്റ് എല്ലാവരിലേക്കും ഒരേസമയം എത്തിയേക്കില്ല.
ഉപയോക്താക്കളുടെ ഫോണിന്റെയും കാറിന്റെയും ഒഇഎം (OEM) അപ്ഡേറ്റുകളെ ആശ്രയിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. ചില ഫോണുകളിൽ ആൻഡ്രോയിഡ് 16 (Android 16) അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ ആവശ്യമായി വന്നേക്കാം.
ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡ് ഓട്ടോ അപ്ഡേറ്റ് പരിശോധിക്കാവുന്നതാണ്. അപ്ഡേഷനിൽ തടസ്സങ്ങൾ നേരിടുകയാണെങ്കിൽ ആപ്പ് കാഷെ ക്ലിയർ ചെയ്ത് റീസ്റ്റാർട്ട് ചെയ്യാവുന്നതാണ്.
വയർലെസ് കണക്ഷനുകളിൽ ഡേറ്റ ഉപയോഗം കൂടുതലാകാൻ സാധ്യതയുള്ളതിനാൽ കാറിൽ വയേർഡ് കണക്ഷൻ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ മികച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

