കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സുപ്രധാന സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെയണ് ചടങ്ങുകൾ നടക്കുന്നത്.
തലസ്ഥാന ജില്ലയിൽ ശങ്കുമുഖം, വർക്കല, തിരുവല്ലം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി സിപി ജോൺ അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ഭക്തരുടെ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, പൊലീസിന്റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളുമായി ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജലാശയങ്ങളിൽ തീർത്ഥാടകർ സുരക്ഷാ വിഭാഗങ്ങളുടെയും ലൈഫ് ഗാർഡുകളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

