ആളൂർ∙ വലിയ കനാലിൽ മാലിന്യം തടഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നതായി പരാതി. അജൈവ മാലിന്യങ്ങൾ ഓവുചാലിൽ കുടുങ്ങി കൃഷിയിടങ്ങളിൽ വെള്ളം ലഭിക്കാതെ കാർഷിക മേഖല പ്രതിസന്ധിയിലാണ്.
വളർത്തു മൃഗങ്ങളുടെ മൃതശരീരം, ബൾബുകൾ തുടങ്ങിയവ വെള്ളത്തിലൂടെ ഒഴുകി വരുന്നതായി പറയുന്നു. തടഞ്ഞു കിടക്കുന്ന മാലിന്യം അഴുകി ദുർഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.
കനാലിൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരിൽ ബോധവൽക്കരണം നടത്തുമെന്നും മുന്നറിയിപ്പ് ബോർഡും മാലിന്യക്കുട്ടയും സ്ഥാപിച്ച് മാലിന്യ നിർമാർജനം ഉറപ്പ് വരുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അറിയിച്ചു.
ജല സ്രോതസ്സുകൾ മലിനമാക്കുന്നത് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

