ആലപ്പുഴ ജില്ലയിലെ മുട്ടാറിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വീട്ടമ്മ ദാരുണമായി അന്ത്യം സംഭവിച്ചു. മുട്ടാർ നൂറുപറയിൽ വാസുവിന്റെ ഭാര്യ ശാന്തമ്മ (67) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപമുള്ള കടവിലാണ് സംഭവം. പതിവായി കുളിക്കുകയും തുണികൾ അലക്കുകയും ചെയ്യുന്ന കടവിലേക്കാണ് ഇവർ പോയത്.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ കടവിൽ അലക്കിവെച്ച വസ്ത്രങ്ങളും ധരിച്ചിരുന്ന മാലയും കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിവരം പൊലീസിൽ അറിയിച്ചു.
രാമങ്കരി പൊലീസും തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ടോടെ സ്പീഡ് ബോട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലിലാണ് അപകടസ്ഥലത്തുനിന്ന് ഏകദേശം 4 കിലോമീറ്ററോളം അകലെ കിടങ്ങറയ്ക്ക് സമീപം മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളിക്കുന്നതിനിടയിൽ കാൽ വഴുതി ആറ്റിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വെളളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. മിനി, സിന്ധു, ചിത്ര, സന്തോഷ് എന്നിവരാണ് മക്കൾ.
ശിവൻ, ബിനു, അശോകൻ, സുരഭി എന്നിവർ മരുമക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

