കട്ടപ്പന ∙ മലയോര ഹൈവേയിലൂടെ വേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. ആർക്കും പരുക്കുകളില്ല. കട്ടപ്പന-കാഞ്ചിയാർ റൂട്ടിൽ നരിയമ്പാറയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
എറണാകുളത്തു നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടം സൃഷ്ടിച്ചത്. പാതയോരത്ത് പാർക്കു ചെയ്തിരുന്ന മടുക്കക്കുഴിയിൽ കേറ്ററിങ്ങിൽ ജോലി ചെയ്യുന്നവരുടെ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
വേഗതയിലെത്തിയ കാർ ആദ്യം ബുള്ളറ്റിലാണ് ഇടിച്ചത്.
തുടർന്ന് മറ്റൊരു കാർ ഇടിച്ചു തെറിപ്പിച്ചു. ഇതിനുശേഷം ഓട്ടോറിക്ഷയിലും ഇടിച്ചു. നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞു.
ഓട്ടോറിക്ഷ മറിയുകയും ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന ഒരു യുവതിയും മൂന്നു യുവാക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

