പത്തനംതിട്ട ∙ കലാപൂരത്തിനു കൊടിയിറങ്ങുമ്പോൾ സ്കൂളുകളിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടാനായതിന്റെ ആഹ്ലാദത്തിലാണ് കിടങ്ങന്നൂർ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂൾ.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൂളിന് മൂന്നാംസ്ഥാനവും ഉണ്ട്. 157 പോയിന്റ് നേടിയാണ് സ്കൂളുകളുടെ പട്ടികയിൽ സംസ്ഥാനതലത്തിൽ എസ്വിജിവി രണ്ടാമതെത്തിയത്.
ഹൈസ്കൂളിൽ 78 പോയിന്റും ഹയർസെക്കൻഡറിയിൽ 79 പോയിന്റും നേടി.
എച്ച്എസ്എസ് പരിചമുട്ട്കളി, പഞ്ചവാദ്യം (എച്ച്എസ്,എച്ച്എസ്എസ്), എച്ച്എസ്എസ് ചെണ്ടമേളം, എച്ച്എസ്എസ് സംഘഗാനം, എച്ച്എസ്എസ് മാർഗംകളി, എച്ച്എസ്എസ് കഥാപ്രസംഗം, മോണോആക്ട് (എച്ച്എസ്, എച്ച്എസ്എസ്), എച്ച്എസ് മാപ്പിളപ്പാട്ട്, എച്ച്എസ് ചാക്യാർകൂത്ത്, എച്ച്എസ് പദ്യംചൊല്ലൽ, കാവ്യകേളി, കഥകളി, കേരളനടനം, വഞ്ചിപ്പാട്ട്, മിമിക്രി തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജില്ലാ കലോത്സവത്തിൽ കിടങ്ങന്നൂരിന് എതിരാളികളില്ല. സംസ്ഥാന കലോത്സവത്തിലും പല തവണ മികവ് തെളിയിച്ചെങ്കിലും കഴിഞ്ഞ തവണ സ്കൂൾ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു.
അതിനു മാറ്റം വരാനായി ഈ വർഷം തുടക്കം മുതൽ സ്കൂളിൽ ശ്രമം തുടങ്ങി. 23 വർഷം മുൻപ് സംസ്ഥാന കലോത്സവത്തിൽ 5 പോയിന്റുമായി തുടങ്ങിയ യാത്ര ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കൊപ്പമെത്തി നിൽക്കുന്നു.
ക്ലാസ് നഷ്ടമാകാതെ പരിശീലനം ക്രമീകരിച്ചു.
ഹയർ സെക്കൻഡറിയിൽ നിന്ന് 99 വിദ്യാർഥികളും ഹൈസ്കൂളിൽ നിന്ന് 59 കുട്ടികളും കലോത്സവത്തിനെത്തി. രക്ഷിതാക്കളും പിടിഎയും ശക്തമായ പിന്തുണയോടെ നിന്നു.
വിവിധ ജില്ലകളിൽ നിന്ന് പരിശീലകരെ എത്തിച്ചു. ജില്ലാ കലോത്സവത്തിൽ 365 കുട്ടികളായിരുന്നു മത്സരിച്ചത്.
ശ്രീ വിജയാനന്ദ ഗുരുദേവൻ സ്ഥാപിച്ച കിടങ്ങന്നൂർ ശ്രീവിജയാനന്ദാശ്രമത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ.
കൃഷ്ണാനന്ദ പൂർണ്ണിമാമയിയാണു മാനേജർ. കെ.ജി.സുരേഷ്കുമാർ പ്രസിഡന്റായും മനേഷ് നായർ വൈസ് പ്രസിഡന്റായും ഉള്ള പിടിഎയും പൂർണപിന്തുണ നൽകുന്നു.
പ്രിൻസിപ്പൽ വി.ശ്രീജ, ഹെഡ്മാസ്റ്റർ എ.വി.മാധവൻകുഞ്ഞ് എന്നിവർക്കൊപ്പം ജനറൽ കൺവീനറായി അധ്യാപകൻ വി.ജ്യോതിഷ് ബാബു പ്രവർത്തിച്ചു. ഇന്ദു ജി.നായർ, ദീപ്തി ജെ.മോഹൻ, രഞ്ജു ജി.നായർ, ജ്യോതിമ, ആതിര വാസുദേവ്, വിഷ്ണു ചന്ദ്രൻ എന്നിവർ കൺവീനർമാരും ഡോ.മായാദേവി, പ്രീത ശ്യാം തുടങ്ങിയവർ ജോയിന്റ് കൺവീനറുമായിരുന്നു.
ജില്ല 13ാം സ്ഥാനത്ത്;എച്ച്എസ് സംസ്കൃതത്തിൽ ഒന്നാമത്
കലോത്സവത്തിൽ 890 പോയിന്റ് നേടിയെങ്കിലും പത്തനംതിട്ട
13ാം സ്ഥാനത്താണ്. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത് 7 ജില്ലകളാണ്.
95 പോയിന്റ് വീതം 7 ജില്ലകൾ നേടിയതിൽ പത്തനംതിട്ടയും ഉൾപ്പെടുന്നു. അറബിക് കലോത്സവത്തിൽ ജില്ല 64 പോയിന്റോടെ മൂന്നാമതെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

