തൃത്താല ∙ പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ചരക്കു ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരുവിൽ നിന്നു പാലക്കാട്ടേക്കുള്ള ഗുഡ്സ് ട്രെയിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തിൽപെട്ടത്. പള്ളിപ്പുറം റെയിൽവേ സ്റ്റേഷനു സമീപമുള്ള സിഗ്നലിലാണ് ട്രെയിൻ പാളം തെറ്റിയത്.
മധ്യത്തിലുള്ള ചരക്കുബോഗി വേർപെട്ട് ട്രാക്കിൽ നിന്നു പുറത്തേക്കു തെന്നിമാറുകയായിരുന്നു. പിന്നീട് ഷൊർണൂരിൽ നിന്നു റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെത്തി പാളം തെറ്റിയ ബോഗി ക്രെയിൻ ഉപയോഗിച്ചു ട്രാക്കിലേക്കു കയറ്റുകയായിരുന്നു.
ചരക്കു ട്രെയിനിന്റെ സാങ്കേതികപ്രശ്നം പരിഹരിച്ച് സമീപത്തെ ഒഴിഞ്ഞ ട്രാക്കിലേക്കു മാറ്റി. പിന്നീട്, പരിശോധനകൾക്കു ശേഷം ട്രെയിൻ പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെ തുടർന്ന് ഷൊർണൂർ – കോഴിക്കോട് ഭാഗത്തേക്കും തിരികെയുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഏറനാട് എക്സ്പ്രസ്, കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കോഴിക്കോട്ടു നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യതിലക് കൊച്ചുവേളി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ വൈകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

