നഗർകോവിൽ ∙ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ ടൗൺ വഴി പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന് ആവശ്യമുയരുന്നു. ഓഗസ്റ്റ് അവസാന ആഴ്ച തുടങ്ങി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ അവസാനിക്കുന്ന വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനു തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്ന് ഒട്ടേറെ വിശ്വാസികളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്.
നിലവിൽ എറണാകുളത്തിനും വേളാങ്കണ്ണിക്കുമിടയിൽ തിങ്കൾ, ശനി ദിവസങ്ങളിലും ബുധനാഴ്ചയുമുള്ള 2 ട്രെയിനുകൾ കോട്ടയം, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുക്കോട്ട, മാനാമധുര, ശിവഗംഗൈ, കാരൈക്കുടി, പട്ടുക്കോട്ട, തിരുവാരൂർ, നാഗപ്പട്ടണം വഴിയാണ് പോകുന്നത്. ഇൗ രണ്ടു ട്രെയിനുകൾ കൊണ്ടും തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, മധുര, ദിണ്ഡിഗൽ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രയോജനം ഇല്ല.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കായി തിരുവനന്തപുരത്തു നിന്നോ കൊച്ചുവേളിയിൽ നിന്നോ വേളാങ്കണ്ണിയിലേക്കു നാഗർകോവിൽ ടൗൺ വഴി പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്നതാണ് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

